തൃശൂരിൽ സുരേഷ് ഗോപിക്ക് വമ്പൻ ലീഡ്; കനത്ത പോരാട്ടം

. തൃശൂരിൽ സുരേഷ് ഗോപിക്ക് വമ്പൻ ലീഡ്. ആദ്യ ഘട്ടത്തിൽ വി.എസ് സുനിൽ കുമാർ ലീഡ് ചെയ്തിരുന്നു. പോസ്റ്റൽ വോട്ടുകൾ എണ്ണിതുടങ്ങി. ജനങ്ങൾ ഉറ്റുനോക്കിയ താരമണ്ഡലമാണ് തൃശൂർ.
കേരളത്തില്‍ താമര വിരിയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ശുഭാപ്തി വിശ്വാസം പങ്കുവച്ചിരുന്നു. തൃശൂരിൽ സുരേഷ് ഗോപി വലിയ ആത്മ വിശ്വാസം കാണിച്ചിരുന്നു. ബി.ജെ.പി വലിയ വിജയ പ്രതീക്ഷ വച്ച മണ്ഡലമായിരുന്നു തൃശൂർ. സുരേഷ് ഗോപി 20,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി അവകാശപ്പെട്ടിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിയോജക മണ്ഡലങ്ങള്‍ തിരിച്ചുള്ള കണക്കുകളില്‍ സുരേഷ് ഗോപി മികച്ച മുന്നേറ്റം നടത്തുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. തൃശൂര്‍ നിയോജക മണ്ഡലത്തില്‍ മാത്രം 10000 വോട്ടിന്റെ ലീഡ് സുരേഷ് ഗോപി നേടുമെന്നാണ് വിലയിരുത്തല്‍. ഇതിന് പുറമെ മത്സ്യ തൊഴിലാളികളുടെ പ്രധാന മേഖലയായ നാട്ടികയില്‍ നിന്നും കൂടുതല്‍ വോട്ടുകള്‍ സമാഹരിച്ചു. ഈ മണ്ഡലത്തില്‍ മാത്രം അയ്യായിരം വോട്ടുകളുടെ ലീഡ് പിടിക്കും. ഇരിങ്ങാലക്കുടയിലും സുരേഷ് ഗോപിക്ക് മേല്‍ക്കൈ ഉണ്ടെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്..