മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നു

  1. Home
  2. Trending

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നു

vs achuthanandan


ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നതായി റിപ്പോർട്ട്. തീവ്രപരിചരണ വിഭാ​ഗത്തിലാണ് നിലവിൽ വിഎസ് ഉള്ളത്. പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ആരോ​ഗ്യനില നിരീക്ഷിച്ചുവരികയാണ്.  ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായമുണ്ട്. ശ്വാസോച്ഛാസവും ഹൃദയമിടിപ്പും സാധാരണ നിലയിലേക്ക് എത്തിക്കാൻ ശ്രമം ഡോക്ടർമാർ‌ തുടരുകയാണ്. വൃക്കയുടെ പ്രവർത്തനത്തിൽ‌ നേരിയ പുരോ​ഗതി ഉണ്ടെന്നാണ് വിലയിരുത്തൽ. രാവിലെ മെഡിക്കൽ ബോർഡ് യോ​ഗം ചേരുമെന്ന് അറിയിച്ചിരുന്നു. ആരോ​ഗ്യനില വിശദമായി വിലയിരുത്തും. 12 മണിയോടെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കുമെന്നാണ് വിവരം.