യൂത്ത് കോൺഗ്രസ് പ്രവർത്തകൻ, തള്ളിപ്പറയില്ല; ജിതിന് എകെജി സെന്ററർ ആക്രമണവുമായി ബന്ധമില്ലെന്ന് വിടി ബൽറാം

  1. Home
  2. Trending

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ, തള്ളിപ്പറയില്ല; ജിതിന് എകെജി സെന്ററർ ആക്രമണവുമായി ബന്ധമില്ലെന്ന് വിടി ബൽറാം

vt balram


എകെജി സെന്ററർ ആക്രമണ കേസിൽ  യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ജിതിന് ബന്ധമില്ലെന്ന് വിടി ബൽറാം. സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയായി മാത്രമേ കസ്റ്റഡിയേ കാണാനാകൂവെന്നും അദ്ദേഹം പ്രതികരിച്ചു. ജിതിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണെന്നും അക്കാര്യം തള്ളിപ്പറയില്ലെന്നും വിടി ബൽറാം വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് തവണ ജിതിനെ ചോദ്യം ചെയ്യാൻ വിളിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച ബൽറാം എന്നാൽ പിന്നീട് വിട്ടയച്ചതായിരുന്നുവെന്നും ഇപ്പോൾ സർക്കാരിന്റെ മുഖം രക്ഷിക്കാൻ ഇയാളെ വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി. 

എകെജി സെന്റർ ആക്രമണങ്ങളുമായി ജിതിന് ബന്ധമില്ല. എകെജി സെന്ററിൽ ആക്രമണം നടത്തിയ ആളെത്തിയത് ഡിയോ വാഹനത്തിലാണെന്നാണ് പൊലീസ് പറഞ്ഞത്. ജിതിന് ഡിയോ സ്‌കൂട്ടറില്ല. മറ്റ് ബന്ധങ്ങളുമില്ല. രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസ് ഭാരത് ജോഡോ യാത്രയിലുണ്ടായ ജനബാഹുല്യം കണ്ടും മനസിലാക്കിയുമുണ്ടായ അസ്വസ്ഥതയാണ് കസ്റ്റഡിയിലേക്ക് നയിച്ചതെന്നും ബൽറാം ആരോപിച്ചു.