വഖഫ് നിയമഭേദഗതി; കോഴിക്കോട്ട് ഇന്ന് മുസ്‌ലിം ലീഗിന്‍റെ മഹാറാലി

  1. Home
  2. Trending

വഖഫ് നിയമഭേദഗതി; കോഴിക്കോട്ട് ഇന്ന് മുസ്‌ലിം ലീഗിന്‍റെ മഹാറാലി

muslim league


കോഴിക്കോട് വഖഫ് നിയമഭേദഗതിക്കെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മഹാറാലി ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് കോഴിക്കോട് കടപ്പുറത്ത് നടക്കും. പൊതുസമ്മേളനത്തിൽ പഞ്ചാബ് പി.സി.സി പ്രസിഡന്‍റും ലോക് സഭാംഗവുമായ അമരീന്ദർ സിംഗ് രാജാ വാറിംഗ് മുഖ്യാതിഥിയാകും.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പി.കെ കുഞ്ഞാലിക്കുട്ടി, മുസ്‌ലിം ലീഗ് എം.പിമാർ, ദേശീയ-സംസ്ഥാന നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും. വഖഫ് നിയമ ഭേദഗതിക്കെതിരെ ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ റാലിയെന്ന അവകാശവാദത്തോടെയാണ് പരിപാടി നടത്തുന്നത്.