ജൂൺ 1ന് അമേരിക്കൻ ട്രഷറി പൂട്ടുമെന്ന് മുന്നറിയിപ്പ്; ആഗോള വിപണിയിൽ വലിയ ആഘാതമുണ്ടാക്കും

  1. Home
  2. Trending

ജൂൺ 1ന് അമേരിക്കൻ ട്രഷറി പൂട്ടുമെന്ന് മുന്നറിയിപ്പ്; ആഗോള വിപണിയിൽ വലിയ ആഘാതമുണ്ടാക്കും

American treasury


അമേരിക്കയുടെ ട്രഷറി 15 ദിവസം കഴിഞ്ഞാൽ  പൂട്ടേണ്ടി വരുമെന്ന മുന്നറിയിപ്പ് ആഗോള വിപണിയെ സാരമായി ബാധിച്ചു. കടമെടുപ്പ് പരിധി ഉയർത്തുന്ന കാര്യത്തിൽ സമവായമാകാത്തതിനാൽ വൻകിട നിക്ഷേപകരെല്ലാം സ്വർണത്തിലേക്കും ബിറ്റ്‌കോയിനിലേക്കും തിരിഞ്ഞു.

ജൂൺ ഒന്നിന് അമേരിക്കൻ ട്രഷറി അടയ്ക്കുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതിനെ തുടർന്ന് ശമ്പളവും പെൻഷനും അടക്കം മുടങ്ങിയേക്കും. സർക്കാർ നേരിട്ടു പണം നൽകുന്ന നിർമാണ പ്രവർത്തനങ്ങളും തടസ്സപ്പെടും. പ്രസിഡൻറ് ജോ ബൈഡന് പ്രതിരോധ ചെലവിന് അല്ലാതെ പണം നൽകാൻ അധികാരം ഇല്ലാതാകും.

ഇതിനു മുൻപ് ബരാക് ഒബാമ അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന സമയത്ത് പലവട്ടം ട്രഷറി പൂട്ടേണ്ടി  വന്നിട്ടുണ്ട്. എന്നാൽ അന്നത്തേക്കാൾ  ഇപ്പോഴത്തെ പ്രതിസന്ധി ആഘാതമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്.

ഓഹരികളിൽ നിന്ന് വൻകിട നിക്ഷേപകർ സ്വർണത്തിലേക്കും ബിറ്റ് കോയിനിലേക്കും മാറുകയാണ്. റിപ്പബ്ലിക്കന്മാരും ഡെമോക്രറ്റുകളും ഒരുമിച്ച് നിന്ന് പ്രതിസന്ധി പരിഹരിക്കാനുള്ള സാധ്യത ഓരോ ദിവസം കഴിയുന്തോറും ഇല്ലാതാവുകയാണ്. ട്രഷറിയിൽ നീക്കിയിരിപ്പ് ഇല്ലാതായാൽ കടമെടുപ്പ് പരിധി കൂട്ടുക മാത്രമാണ് ആകെ ചെയ്യാനുള്ളത്. എന്നാൽ റിപ്പബ്ലിക്കന്മാർ അതിനു സമ്മതിക്കാത്തതാണ് അതീവ ഗുരുതര അവസ്ഥയിലേക്ക് അമേരിക്കയെ എത്തിച്ചത്.