വയനാട് ഉരുൾപൊട്ടൽ; കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാൻ നാവിക സേനാ സംഘം വയനാട്ടിലേക്ക്

  1. Home
  2. Trending

വയനാട് ഉരുൾപൊട്ടൽ; കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാൻ നാവിക സേനാ സംഘം വയനാട്ടിലേക്ക്

wayanad


വയനാട് മേപ്പാടി മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ മുണ്ടക്കൈ, അട്ടമല മേഖലയില്‍ കുടുങ്ങികിടക്കുന്നവരെ രക്ഷിക്കാൻ നാവിക സേന സംഘമെത്തും. രക്ഷാപ്രവര്‍ത്തനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നാവിക സേനയുടെ സഹായം തേടി. ഏഴിമലയില്‍ നിന്നാണ് നാവിക സേന സംഘം വയനാട്ടിലെത്തുക. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നേവിയുടെ സഹായം  അഭ്യർത്ഥിച്ചത്. നേവിയുടെ റിവർ ക്രോസിംഗ് ടീമിന്‍റെ സഹായം ആണ് അഭ്യർത്ഥിച്ചത്. ഏഴിമല നാവിക അക്കാദമിയിലെ നേവിയുടെ സംഘം വയനാട്ടിലേക്ക് ഉടനെ തിരിക്കും.