വയനാട് ടൗൺഷിപ്പ്; എൽസ്റ്റൺ എസ്റ്റേറ്റിലെ സ്ഥലത്തിൻ്റെ മൂല്യം അളക്കാൻ വിദഗ്‌ധ സമിതിയെ നിയമിക്കാൻ കോടതി ഇന്ന് ഉത്തരവിട്ടു

  1. Home
  2. Trending

വയനാട് ടൗൺഷിപ്പ്; എൽസ്റ്റൺ എസ്റ്റേറ്റിലെ സ്ഥലത്തിൻ്റെ മൂല്യം അളക്കാൻ വിദഗ്‌ധ സമിതിയെ നിയമിക്കാൻ കോടതി ഇന്ന് ഉത്തരവിട്ടു

  elston estate


വയനാട്, മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് ടൗൺഷിപ്പ് നിർമിക്കാൻ ഉദ്ദേശിക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റിലെ വില തർക്കം പരിശോധിക്കുന്നതിനായി വിദഗ്ധ സമിതിയെ നിയമിക്കും. ഇത് സംബന്ധിച്ച് ബത്തേരി സബ് കോടതി ഇന്ന് ഉത്തരവിട്ടു. എൽസ്റ്റൺ എസ്റ്റേറ്റിലെ ആസ്തിയുടെ കണക്കെടുക്കാനാണ് സമിതിയെ നിയോഗിച്ചത്. നിലവിൽ നിയമിച്ച കമ്മീഷണറെ വിദഗ്ധ സമിതി കണക്കെടുപ്പിന് സഹായിക്കും. യഥാർത്ഥ മൂല്യം കണക്കാക്കാതെയാണ് എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുത്തതെന്ന ഉടമയുടെ ഹർജിയിലാണ് നടപടി. ഹർജിയെ എതിർത്ത സർക്കാർ നിലപാട് തള്ളിയാണ് ബത്തേരി സബ് കോടതിയുടെ ഉത്തരവ്. ഈ മാസം 25 ന് ആണ് വിദഗ്‌ധ സമിതിയെ നിയമിച്ചുകൊണ്ട് കോടതി ഉത്തരവിറക്കിയത്. നിലവിൽ 43 കോടി രൂപയാണ് എൽസ്റ്റൺ എസ്റ്റേറ്റിൽ ഏറ്റെടുക്കുന്ന സ്ഥലത്തിന് വിലയായി സർക്കാർ കോടതിയിൽ കെട്ടിവച്ചിരിക്കുന്നത്.