വയനാട് തുരങ്കപാതയുടെ നിർമ്മാണം തുടരാം; ഹർജി തള്ളി ഹൈക്കോടതി

  1. Home
  2. Trending

വയനാട് തുരങ്കപാതയുടെ നിർമ്മാണം തുടരാം; ഹർജി തള്ളി ഹൈക്കോടതി

wayanad


വയനാട് തുരങ്ക പാതയുടെ നിർമ്മാണം തുടരാമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. പദ്ധതിയുടെ നിർമ്മാണം തടയണം എന്നാവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹർജി കോടതി തള്ളി. തുരങ്കപാത നിർമ്മിക്കുമ്പോൾ ഉണ്ടാകാനിടയുള്ള പരിസ്ഥിതി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഈ ഹർജി സമർപ്പിച്ചത്.

കിഫ്ബി ധനസഹായത്തോടെ 2134 കോടി രൂപ ചെലവഴിച്ചാണ് ഈ തുരങ്കപാതയുടെ നിർമ്മാണം നടക്കുന്നത്. ഇന്ത്യയിലെ ദൈർഘ്യമേറിയ മൂന്നാമത്തെ ട്വിൻ ട്യൂബ് ടണലാണ് കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് നിർമ്മിക്കുന്നത്. കൊച്ചി - ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായതും ടൂറിസം മേഖലയ്ക്ക് വലിയ സാധ്യതകൾ തുറക്കുന്നതുമായ ഈ പാത കേരളത്തിൻ്റെ വികസന രംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പദ്ധതി പൂർത്തിയാകുന്നതോടെ താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാകുകയും യാത്രാസമയവും കുറയുകയും ചെയ്യും. ആനക്കാംപൊയിലിൽ നിന്നും മേപ്പാടിയിലെ കള്ളാടിവരെയുള്ള പ്രദേശത്തേക്കാണ് ഈ തുരങ്കപാത വരുന്നത്. ഈ വർഷം ഓഗസ്റ്റ് 31ന് മുഖ്യമന്ത്രി പിണറായി വിജയനാണ് തുരങ്കപാതയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്.