അധികകാലം ലീഗിന് യുഡിഎഫില്‍ തുടരാനാകില്ല: എ.കെ ബാലന്‍
നയപരമായി ലീഗിന് അധികനാള്‍ യു.ഡി.എഫില്‍ തുടരാന്‍ കഴിയില്ലെന്നും മനസ്സ് എല്‍.ഡി.എഫിനൊപ്പവും ശരീരം യുഡിഎഫിനൊപ്പവും എന്ന നിലയിലാണ് ലീഗുള്ളതെന്നും സി.പി.എം നേതാവ് എ.കെ ബാലന്‍. മുസ്ലീം ലീഗിനെ എല്‍.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടുമില്ല അവര്‍ യു.ഡി.എഫില്‍നിന്ന് മാറാന്‍ തീരുമാനിച്ചിട്ടുമില്ലെന്ന് എ.കെ ബാലന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
'ഞങ്ങള്‍ അവരെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചിട്ടേയില്ല. അവര്‍ യുഡിഎഫില്‍നിന്നും മാറാനും തീരുമാനിച്ചിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസിന്റെ ഇന്നത്തെ ഈ സമീപനത്തോട് യോജിച്ചുകൊണ്ട് അധികകാലം ലീഗിന് മുന്നോട്ടുപോകാനാകില്ല. മനസ്സ് എല്‍.ഡി.എഫിനൊപ്പവും ശരീരം യു.ഡിഎഫി.നൊപ്പവും എന്ന നിലയിലാണ് ലീഗുള്ളത്. അതിന്റെ അര്‍ഥം അവര്‍ എല്‍.ഡി.എഫിലേക്ക് വരുന്നു എന്നതല്ല. നയപരമായി അവര്‍ക്ക് അധികകാലം അവിടെ യോജിച്ചുപോകാന്‍ കഴിയില്ല. അത് ലീഗിന്റെ സംഘടനാ രംഗത്തും പ്രശ്‌നങ്ങളുണ്ടാക്കും', ബാലന്‍ പറഞ്ഞു.
'നവകേരള സദസ്സ് തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും യു.ഡി.എഫിലെ ചില നേതാക്കള്‍ക്ക് നല്ല ടെന്‍ഷനായിരിക്കും. പലര്‍ക്കും രോഗം ബാധിച്ച് ആശുപത്രിയിലാകുന്ന സ്ഥിതിയാണ് ഇപ്പോള്‍ കാണുന്നത്. ലീഗ് നേതാവായ എന്‍.എ അബൂബക്കര്‍ ഹാജി മുഖ്യമന്ത്രിയുമായി വേദി പങ്കിട്ടത് എല്ലാവരും കണ്ടല്ലോ. ലീഗ് എം.എല്‍.എയായ അബ്ദുള്‍ ഹമീദ് കേരള ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായി. കേരളീയം പരിപാടിയില്‍ തിരുവനന്തപുരത്ത് യു.ഡി.എഫിലേയും ബി.ജെ.പിയിലേക്ക് അണികള്‍ ഒഴുകിയെത്തി. ഒ. രാജഗോപാല്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു. ഇതെല്ലാം സൂചിപ്പിക്കുന്നത് കക്ഷിരാഷ്ട്രീയത്തിന് അധീതമായി കേരള ജനതയും യു.ഡി.എഫിലെ ചില നേതാക്കളും എല്‍.ഡി.എഫിനൊപ്പം നില്‍ക്കുന്നു എന്നതാണ്', ബാലന്‍ പറഞ്ഞു.