സംസ്ഥാനത്ത് വീണ്ടും ചൂട് കൂടും; ഉയർന്ന താപനില മുന്നറിയിപ്പ്

  1. Home
  2. Trending

സംസ്ഥാനത്ത് വീണ്ടും ചൂട് കൂടും; ഉയർന്ന താപനില മുന്നറിയിപ്പ്

hot


കേരളത്തിൽ വീണ്ടും ചൂട് കൂടുന്നു. ഇന്ന് സംസ്ഥാനത്ത് താപനില ഉയരും. കോട്ടയം ജില്ലയിൽ ഉയർന്ന താപനില 35°C വരെയും കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  36°C വരെയും (സാധാരണയെക്കാൾ 2 °C - 3 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പവുമുള്ള വായുവും കാരണം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

മലയോര പ്രദേശങ്ങൾ ഒഴികെ, ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  യെല്ലോ അലർട്ട്. സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയാകാം. കോട്ടയത്ത് ഉയർന്ന താപനില 35 ഡിഗ്രി സെൽഷ്യസ് വരെയാകാമെന്നും മുന്നറിയിപ്പ്.