രാഹുല്‍ ഗാന്ധി വന്നപ്പോള്‍ സ്വന്തം കൊടി പോലും ഉയര്‍ത്താനുള്ള ധൈര്യം കോണ്‍ഗ്രസിനില്ല; സ്മൃതി ഇറാനി

വയനാട്ടില്‍ രാഹുല്‍ ഗാന്ധി വന്നപ്പോള്‍ സ്വന്തം കൊടി പോലും ഉയര്‍ത്താനുള്ള ധൈര്യം കോണ്‍ഗ്രസിനില്ലെന്ന് സ്മൃതി ഇറാനി. കാസര്‍കോട് എന്‍ഡിഎ സ്ഥാനാര്‍ഥി എംഎല്‍ അശ്വിനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. എന്ത് കൊണ്ടണ് ലീഗിന്റെ കൊടി ഉയര്‍ത്താന്‍ ഇത്ര ഭയം. വടക്കേ ഇന്ത്യയില്‍ വന്ന് ക്ഷേത്രങ്ങളില്‍ നിരങ്ങുന്നു. കേരളത്തില്‍ ലീഗിന്റെ കൊടി ഒളിപ്പിച്ചു വയ്ക്കുന്നു. ഇതാസ് അവസ്ഥയെന്നും സ്മൃതി ഇറാനി കുറ്റപ്പെടത്തി.
രാജ്യത്തെ ബിജെപി പ്രവര്‍ത്തകര്‍ എവിടെയെല്ലാം വോട്ട് ചോദിച്ച് പോകുന്നോ അവിടെ എല്ലാം ജനങ്ങള്‍ പറയുന്നു ലോക്‌സഭയില്‍ അംഗങ്ങളുടെ എണ്ണം 400 കടക്കും എന്ന്. ഭാരത വികസനം മാത്രമാണ് ബിജെപിയുടെ ലക്ഷ്യം. മറ്റു പാര്‍ട്ടിക്കാര്‍ രാജ്യത്തെ കൊള്ള അടിക്കുന്നു. മോദി വികസിത ഭാരതം ആക്കാന്‍ ലക്ഷ്യം ഇടുന്നു. വയനാട്ടില്‍ സഹകരണബാങ്ക് കൊള്ളയടിച്ച കോണ്‍ഗ്രസ് നേതാവ് ജയിലിലാണ്. ഇതാണ് ഗാന്ധി കുടുംബത്തിന്റെ പരിപാടി. അവര്‍ ജനങ്ങള്‍ക്ക് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്നു.
കേരളത്തിന് മോദി നല്‍കുന്ന പണം എല്ലാം കൊള്ള അടിക്കുന്നു. 400 കോടി രൂപ കേരളത്തിലെ മത്സ്യ തൊഴിലാളികള്‍ക്ക് കേന്ദ്രം നല്‍കി. എന്നാല്‍, കേരളം 78 കോടി മാത്രമാണ് ചെലവാക്കിയത്. ഇന്‍ഡ്യ സഖ്യം രാജ്യത്തെ കൊള്ളയടിക്കാന്‍ പദ്ധതി തയ്യാറാക്കുന്നു. കരുവന്നൂര്‍, കണ്ടല, എആര്‍ നഗര്‍, വയനാട് ബാങ്കുകള്‍ ഇന്‍ഡ്യ സഖ്യം കൊള്ളയടിച്ചുവെന്നും സ്മൃതി ഇറാനി ആരോപിച്ചു.