തോക്ക് തുടച്ച് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടി; സിപിഒ യ്ക്ക് സസ്പെൻഷൻ

  1. Home
  2. Trending

തോക്ക് തുടച്ച് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടി; സിപിഒ യ്ക്ക് സസ്പെൻഷൻ

policeപാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻറെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടിയ സംഭവത്തിൽ സിപിഒ യ്ക്ക് സസ്പെൻഷൻ.  ഇടുക്കി പെരുവന്താനം പോലീസ് സ്റ്റേഷനിലെ സിപിഒ മൊളൈസ് മൈക്കിളിനെയാണ് ഇടുക്കി ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തത്.

തിങ്കളാഴ്ച രാത്രി 12  മണിയോടെയായിരുന്നു സംഭവം. പാറാവ് ഡ്യൂട്ടിയ്ക്കിടെ സർവ്വീസ് പിസ്റ്റൾ വൃത്തിയാക്കുമ്പോൾ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. പൊലീസ് സ്റ്റേഷന്റെ ഭിത്തിയിലാണ് വെടിയേറ്റത്. അശ്രദ്ധമായി ആയുധം കൈകാര്യം ചെയ്ത‌തിനാണ് സസ്പെൻഷൻ.