ടിഡിപിയുടെ നാല് കേന്ദ്രമന്ത്രിമാർ ആരൊക്കെ ? ഉടൻ അറിയാം, ചർച്ച തുടരുന്നു

  1. Home
  2. Trending

ടിഡിപിയുടെ നാല് കേന്ദ്രമന്ത്രിമാർ ആരൊക്കെ ? ഉടൻ അറിയാം, ചർച്ച തുടരുന്നു

TDP


ടിഡിപിയുടെ നാല് കേന്ദ്രമന്ത്രി പദവികളിൽ ആരൊക്കെയെന്നതിൽ ചർച്ച തുടരന്നു. ജാതി സമവാക്യങ്ങൾ കണക്കിലെടുത്ത് പട്ടിക തയ്യാറാക്കാനാണ് ടിഡിപി ശ്രമിക്കുന്നത്. അവസാന നിമിഷം വരെയും ആറ് മന്ത്രി പദവികൾക്കായി വില പേശാനാണ് ടിഡിപിയുടെ തീരുമാനം.

ശ്രീകാകുളത്ത് നിന്ന് ഹാട്രിക് വിജയവുമായി എത്തുന്ന റാം മോഹൻ നായിഡു, ഗുണ്ടൂരിൽ നിന്ന് ആദ്യമായി എംപി ആകുന്ന പെമ്മസാനി ചന്ദ്രശേഖർ, ചിറ്റൂരിൽ നിന്ന് ആദ്യമായി എംപിയായ ദഗ്ഗുമല്ല പ്രസാദ് റാവു, നെല്ലൂർ എംപി വെമ്മിറെഡ്‌ഡി പ്രഭാകർ റെഡ്ഢി എന്നിവർ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. 36-കാരനായ റാം മോഹൻ നായിഡു മികച്ച പാർലമെന്റെറിയൻ എന്ന നിലയിൽ പേരെടുത്തയാളാണ്.  

രാജ്യത്തെ ഏറ്റവും ധനികനായ എംപി കൂടിയായ പെമ്മസാനി ചന്ദ്രശേഖറും മന്ത്രിസഭയിലെത്തിയേക്കും. വിരമിച്ച ഐആർഎസ് ഉദ്യോഗസ്ഥനായ ദഗ്ഗുമല്ല പ്രസാദ് റാവുവും പരി​ഗണനയിലുണ്ട്. വൈഎസ്ആർസിപിയിലെ രണ്ടാമൻ വിജയ് സായ് റെഡ്ഢിയെ തോൽപിച്ച ആളാണ് വെമ്മിറെഡ്‌ഡി പ്രഭാകർ റെഡ്ഢി. അതുകൊണ്ടുതന്നെ അദ്ദേഹത്തെയും ചന്ദ്രബാബു നായിഡു പരി​ഗണിച്ചേക്കും.