'എഡിജിപിയുടെ റിപ്പോർട്ട് ആരാണ് വിശ്വസിക്കുക? എം.ആർ അജിത്ത് കുമാർ ആരോപണ വിധേയൻ'; ചെന്നിത്തല
സി.പി.ഐക്ക് മുഖ്യമന്ത്രിയെ കാണുമ്പോൾ അഭിപ്രായം ഇല്ലാതാകുന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് പി ശശിയെ സംരക്ഷിക്കേണ്ടി വരും. എല്ലാത്തിൻ്റെയും ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാ കള്ളക്കടത്തുകാരുടെ താവളമായി മാറി. സർക്കാരിനെതിരെ ആരോപണം ഉന്നയിച്ചത് ഭരണപക്ഷ എം.എൽ.എയുടെ ഭാഗത്ത് നിന്നാണ്.
എഡിജിപിയുടെ റിപ്പോർട്ട് ആരാണ് വിശ്വസിക്കുക? എം.ആർ അജിത്ത് കുമാർ ആരോപണ വിധേയനാണ്. തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിലെ എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് എന്തുകൊണ്ടാണ് ഡിജിപി മടക്കാത്തതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.