എന്തുകൊണ്ട് 'അമ്മ' ഭരണ സമിതി അംഗങ്ങളെല്ലാം രാജിവെച്ചു ? ഇനി എന്ത് ?

  1. Home
  2. Trending

എന്തുകൊണ്ട് 'അമ്മ' ഭരണ സമിതി അംഗങ്ങളെല്ലാം രാജിവെച്ചു ? ഇനി എന്ത് ?

AMMA


താര സംഘടനയുടെ  പ്രസിഡന്റ് സ്ഥാനം താൻ രാജിവയ്‍ക്കുന്നത് വികാരാധീനനായിട്ടാണ് എന്ന് മോഹൻലാല്‍ വ്യക്തമാക്കി. ഭരണസമിതി അംഗങ്ങളുടെ ഓണ്‍ലൈൻ യോഗത്തിലാണ് താരം തീരുമാനം പറഞ്ഞത്. തീരുമാനം എടുക്കുന്നതിന് മുമ്പ് ആദ്യം താൻ മമ്മൂട്ടിയോടെ സംസാരിച്ചു. 


ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തായതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ന് മലയാളത്തിലെ താര സംഘടന അമ്മയില്‍ കൂട്ട രാജിയുണ്ടായത്. ഭരണ സമിതി അംഗങ്ങളെല്ലാം രാജിവെച്ചു, പ്രസിഡന്റ് മോഹൻലാലാണ് രാജി തീരുമാനം ആദ്യം പ്രഖ്യാപിച്ചത്. 17 അംഗ കമ്മിറ്റിയാണ് രാജിവെച്ചത്.

സംഘടനയിലെ അംഗങ്ങള്‍ അടുത്തിടെ ലൈംഗിക ആരോപണത്തില്‍ പെട്ടതിനാല്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തതിനെ തുടര്‍ന്നാണ് രാജിയെന്നാണ് വിശദീകരണം. അമ്മയിലെ ഭിന്നത അടുത്തിടെ രൂക്ഷമായിരുന്നു. വൈസ് പ്രസിഡന്റ് ജഗദീഷിനൊപ്പം യുവ താരങ്ങളും വനിതാ അംഗങ്ങളും സംഘടിച്ചതും പ്രതിസന്ധിയുണ്ടാക്കി. താരങ്ങള്‍ വാട്‍സ് ആപ്പ് ഗ്രൂപ്പില്‍ തര്‍ക്കിച്ചപ്പോള്‍ ഭരണസമിതി രാജിവയ്‍ക്കുന്നതായി മോഹൻലാല്‍ പ്രഖ്യാപിക്കുകയായിരുന്നു.
ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് വൈകരുതെന്ന് യുവ താരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് മാസത്തിനുള്ളില്‍ ജനറല്‍ ബോഡി വിളിച്ച് ഭരണസമിതിയെ തെരഞ്ഞെടുക്കും. അതുവരെ നിലവിലെ ഭരണസമിതി താല്‍ക്കാലികമായി തുടരാനുമാണ് ആലോചന.

അമ്മയ്‍ക്ക് വീഴ്‍ച സംഭവിച്ചുവെന്ന് പൃഥ്വിരാജടക്കമുള്ളവര്‍ പറയുകയും ചെയ്‍തിരുന്നു. പാര്‍വതി തിരുവോത്ത് വിലക്ക് നേരിട്ടുവെന്ന് പറഞ്ഞതും മുമ്പ് പൃഥ്വിരാജും അങ്ങനെ സൂചിപ്പിച്ചിരുന്നുവല്ലോയെന്ന ചോദ്യത്തിനും മറുപടി കൃത്യമായി നല്‍കിയിരുന്നു. പാര്‍വതിക്ക് മുമ്പ് നിങ്ങള്‍ക്ക് മുന്നില്‍ താൻ ഉണ്ട്. ശരിയാണ്. ഒരിക്കലൊരു നിലപാട് എടുത്തതിന്റെ പേരില്‍. നിരോധനം എന്ന് അങ്ങനെ വിളിക്കുന്നത് തെറ്റാണ് എന്നും നടൻ പൃഥ്വിരാജ് വ്യക്തമാക്കി. അമ്മയിൽ യുവതാരങ്ങൾ ഭാരവാഹിയാകണം, തലപ്പത്ത് വനിതകൾ വരണം എന്നീ ആവശ്യങ്ങൾ ശക്തമാണ്.