വയനാട്ടില്‍ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളി മരിച്ചു

  1. Home
  2. Trending

വയനാട്ടില്‍ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളി മരിച്ചു

elephant attack


കാട്ടാനയുടെ ആക്രമണത്തില്‍ വയനാട്ടില്‍ തോട്ടം തൊഴിലാളി മരിച്ചു. മേപ്പാടി എളമ്പിലേരിയിലാണ് കാട്ടാനയുടെ ആക്രമണം.

കുഞ്ഞവറാൻ (58) ആണ് മരിച്ചത്. രാവിലെ പണിക്കു പോകുമ്ബോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

അതേസമയം കുണ്ടായിയില്‍ ഭീതിപരത്തി കാട്ടാനക്കൂട്ടം ഇറങ്ങി. ഇന്നലെ രാവിലെ തോട്ടത്തിലിറങ്ങിയ 20 ഓളം കാട്ടാനകള്‍ ഉച്ചയായിട്ടും കാടുകയറിയില്ല.

കുണ്ടായി ഹാരിസണ്‍ തോട്ടങ്ങളിലാണ് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്. ആനകള്‍ തോട്ടത്തില്‍ ഉണ്ടെന്നറിഞ്ഞതോടെ തൊഴിലാളികള്‍ക്ക് ടാപ്പിംഗിന് ഇറങ്ങാന്‍ കഴിഞ്ഞില്ല. 

തൊഴിലാളികളും വാച്ചര്‍മാരും പാട്ടകൊട്ടിയും പടക്കംപൊട്ടിച്ചും കാടുകയറ്റാന്‍ ശ്രമിച്ചെങ്കിലും തോട്ടത്തിന്‍റെ പല ഭാഗങ്ങളിലായി ആനകള്‍ തമ്ബടിച്ചിരിക്കുകയാണ്. കുട്ടികള്‍ ഉള്‍പ്പടെയുള്ള ആനകള്‍ പല കൂട്ടങ്ങളായാണ് തോട്ടത്തിലുള്ളത്. 

ഒറ്റപ്പെട്ടുനടക്കുന്ന ആനകള്‍ ചൊക്കന - കുണ്ടായി റോഡില്‍ ഇറങ്ങിയത് വഴിയാത്രക്കാരെ ഭീതിയിലാഴ്ത്തി. രണ്ടാഴ്ച മുമ്ബ് കാട്ടാനയുടെ മുന്നില്‍പ്പെട്ട രണ്ടു ബൈക്കുയാത്രികര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കുണ്ടായിയിലെ പാഡികള്‍ക്കരികിലും ആദിവാസി കോളനിയിലേക്കുള്ള റോഡിലും ആനകള്‍ ഇറങ്ങുന്നത് പതിവായിരിക്കുകയാണ്.

ജനവാസമേഖലയില്‍ ഇറങ്ങി ഭീതിപരത്തുന്ന കാട്ടാനക്കൂട്ടത്തെ കാടുകയറ്റാന്‍ വനംവകുപ്പ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.