‘കാട്ടുപോത്തിനെ മയക്കുവെടി വച്ചാല്‍ പോരാ, കൊല്ലണം’: പ്രതിഷേധിച്ച് നാട്ടുകാര്‍

  1. Home
  2. Trending

‘കാട്ടുപോത്തിനെ മയക്കുവെടി വച്ചാല്‍ പോരാ, കൊല്ലണം’: പ്രതിഷേധിച്ച് നാട്ടുകാര്‍

buffalo


കണമലയിൽ രണ്ടുപേരെ കുത്തിക്കൊന്ന കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാനുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിനെതിരെ പ്രതിഷേധക്കാർ. കാട്ടുപോത്തിനെ വെടിവച്ചു കൊല്ലാനുള്ള കലക്ടറുടെ ഉത്തരവ് നടപ്പാക്കണമെന്നാണ് ആവശ്യം.

ഷെഡ്യൂൾ-1ൽ ഉൾപ്പെട്ട വന്യമൃഗമായ കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാനാവില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. കലക്ടറുടെ ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ, കൊല്ലപ്പെട്ട വയോധികന്റെ മൃതദേഹവുമായി കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുമെന്നും പ്രതിഷേധക്കാർ മുന്നറിയിപ്പ് നല്‍കി.