കേരളത്തിന് കിട്ടുമോ എയിംസ് ? ഭൂമി ഏറ്റെടുക്കലിൽ സർക്കാർ വീഴ്ചവരുത്തിയെന്ന സുരേഷ് ഗോപിയുടെ വാദം തെറ്റ്: സർക്കാർ

കേരളത്തിൽ എയിംസ് പ്രഖ്യാപിക്കാത്തത് സംസ്ഥാനം സ്ഥലം ഏറ്റെടുത്ത് നൽകാത്തത് കൊണ്ടെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദം തെറ്റെന്ന് സംസ്ഥാന സർക്കാർ പുറത്തുവിടുന്ന കണക്കുകൾ വ്യക്തമാക്കുന്നു. കോഴിക്കോട് കിനാലൂരിൽ 250 ഏക്കറോളം ഭൂമി പദ്ധതിക്കായി ഏറ്റെടുക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. സംസ്ഥാനത്ത് തന്നെ മറ്റൊരിടത്ത് എയിംസ് കൊണ്ടുവരാനുള്ള സുരേഷ് ഗോപിയുടെ താല്പര്യമാണ് യഥാർത്ഥ പ്രശ്നം എന്നും സൂചനയുണ്ട്.
ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ മാതൃകയിൽ നൂതന ചികിത്സയും മെഡിക്കൽ വിദ്യാഭ്യാസവും ഉറപ്പാക്കുന്ന എയിംസ് ആശുപത്രി കേരളത്തിലും സ്ഥാപിക്കണമെന്ന് ആവശ്യവും ഇതു സംബന്ധിച്ച ചർച്ചകളും തുടങ്ങിയിട്ട് വർഷങ്ങളായി. നേരത്തെ പല ജില്ലകളും എയിംസ് സ്ഥാപിക്കുന്നതിനായുള്ള ചർച്ചകളിൽ ഇടം പിടിച്ചെങ്കിലും അവസാന പട്ടികയിൽ വന്നത് കോഴിക്കോട്ടെ കിനാലൂർ ഉൾപ്പെടെയുള്ള നാല് കേന്ദ്രങ്ങൾ ആയിരുന്നു. ഒടുവിൽ, ഭൂമിയുടെ ലഭ്യതയും മറ്റു ഘടകങ്ങളും പരിഗണിച്ച് കോഴിക്കോട്ടെ കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നതാകും ഉചിതം എന്ന് സംസ്ഥാന സർക്കാർ നിലപാടെടുത്തു. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുകയും ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടു പോകുകയും ചെയ്തു. കിനാലൂരിൽ കെഎസ്ഐഡി സിയുടെ പക്കലുള്ള 150 ഏക്കർ ഭൂമി ആരോഗ്യവകുപ്പിനെ കൈമാറാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.
കാര്യങ്ങൾ ഇങ്ങനെ നിൽക്കുകയാണ് കേന്ദ്ര ബജറ്റിന് പിന്നാലെ ഭൂമി ഏറ്റെടുക്കൽ കാര്യത്തിൽ കേരളം വീഴ്ചവരുത്തി എന്ന നിലയിലുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന