'ഇന്ത്യാ–വിരുദ്ധ പരാമർശം നടത്തിയിട്ടില്ല; അനുവദിച്ചാൽ പാർലമെന്റിൽ സംസാരിക്കും’

  1. Home
  2. Trending

'ഇന്ത്യാ–വിരുദ്ധ പരാമർശം നടത്തിയിട്ടില്ല; അനുവദിച്ചാൽ പാർലമെന്റിൽ സംസാരിക്കും’

rahul


ലണ്ടനിൽ ഇന്ത്യാ വിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ച് മാപ്പു പറയണമെന്ന് ബിജെപി ആവശ്യപ്പെടുമ്പോൾ അത്തരം പരാമർശം നടത്തിയിട്ടില്ലെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ പോകവെ ദേശീയമാധ്യമത്തോടാണ് ഇന്ത്യാ–വിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് രാഹുൽ വ്യക്തമാക്കിയത്.

വിദേശത്ത് ഇന്ത്യയെ അപമാനിച്ചുവെന്ന ബിജെപിയുടെ ആരോപണത്തോട് പ്രതികരിക്കുമോ എന്ന ചോദ്യത്തോട് – ‘‘പാർലമെന്റിൽ സംസാരിക്കാൻ അവർ അനുവദിച്ചാൽ ഞാൻ സംസാരിക്കും’’ – എന്നായിരുന്നു മറുപടി.

യുകെയിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ രാജ്യത്തോടു മാപ്പു പറയണമെന്ന് നിരവധി കേന്ദ്രമന്ത്രിമാർ ആവശ്യപ്പെട്ടിരുന്നു. അതേസമയം, മാപ്പ് പറയണമെന്ന ആവശ്യം കോൺഗ്രസ് തള്ളിക്കളഞ്ഞു. പ്രധാനമന്ത്രി മോദി വിവിധ വിദേശയാത്രകളിൽ കോൺഗ്രസിനെ ആക്രമിച്ചിട്ടുണ്ടെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻഖർഗെ ചൂണ്ടിക്കാട്ടി.

‘‘മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നവരോട് ഒരു ചോദ്യമേ ചോദിക്കാനുള്ളൂ, അഞ്ചോ ആറോ വിദേശരാജ്യങ്ങളിൽപ്പോയി മോദി പറഞ്ഞു ഇന്ത്യയിൽ ജനിക്കുന്നത് പാപമാണെന്ന്. ഇപ്പോൾ ഇതേ ആളുകൾ ആവിഷ്കാര സ്വാതന്ത്ര്യം ഇല്ലാതാക്കുന്നു’’ – ഖർഗെ ചൂണ്ടിക്കാട്ടി.