എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടി ഉണ്ടാവുമോ ? ഡിജിപിയുടെ റിപ്പോർട്ട് ഉടൻ സർക്കാറിന് കൈമാറും, മുഖ്യമന്ത്രിയുടെ നിലപാട് നിർണ്ണായകം

  1. Home
  2. Trending

എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടി ഉണ്ടാവുമോ ? ഡിജിപിയുടെ റിപ്പോർട്ട് ഉടൻ സർക്കാറിന് കൈമാറും, മുഖ്യമന്ത്രിയുടെ നിലപാട് നിർണ്ണായകം

adgp


നിയമസഭാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങാനിരിക്കെ എഡിജിപി എംആർ അജിത് കുമാറിനെ മാറ്റുമോ എന്നതിൽ ആകാംക്ഷ മുറുകുന്നു. അജിത് കുമാർ ഉൾപ്പെട്ട വിവാദത്തിൽ ഡിജിപിയുടെ റിപ്പോർട്ട് ഇന്നോ നാളെയെ സർക്കാറിന് കൈമാറും. മാറ്റണമെന്ന നിലപാടിൽ ഏതറ്റം വരെയും പോകാൻ സിപിഐ ഉറച്ചുനിൽക്കെ മുഖ്യമന്ത്രിയുടെ നിലപാട് നിർണ്ണായകമാണ്.

ആരോപണക്കൊടുങ്കാറ്റുകൾ പലത് ആഞ്ഞുവീശിയിട്ടും എഡിജിപിയെ ഇതുവരെ മുഖ്യമന്ത്രി കൈവിട്ടിട്ടില്ല. ഈയാഴ്ച നിർണ്ണായകമാണ്. മൂന്നിന് കാബിനറ്റ് യോഗമുണ്ട്. നാലുമുതൽ നിയമസഭാ സമ്മേളനം നടക്കും. അജിത് കുമാറിനെ എഡിജിപി സ്ഥാനത്തിരുത്തി സഭയിലേക്ക് പോകാനില്ലെന്ന നിലയിലേക്ക് സിപിഐ എത്തിക്കഴിഞ്ഞു. അന്വേഷണ റിപ്പോർട്ട് വരട്ടെ എന്നായിരുന്നു ഇതുവരെയുള്ള മുഖ്യമന്ത്രിയുടെ വാദം. അൻവറിൻറെ പരാതികളിൽ ഡിജിപി തല അന്വേഷണത്തിൻറെ കാലാവധി മൂന്നിനാണ് തീരുന്നത്.