വിവാഹത്തിന് വരനെത്തിയില്ല, മനോവിഷമത്തിൽ യുവതി ആത്മഹത്യ ചെയ്തു; പ്രതിശ്രുത വരൻ അറസ്റ്റിൽ

  1. Home
  2. Trending

വിവാഹത്തിന് വരനെത്തിയില്ല, മനോവിഷമത്തിൽ യുവതി ആത്മഹത്യ ചെയ്തു; പ്രതിശ്രുത വരൻ അറസ്റ്റിൽ

arrest


പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിന്മാറിയത് മൂലം യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ് ചെയ്തു. കാട്ടാമ്പള്ളി സ്വദേശിയായ അഖിലിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളുരുവിൽ നിന്നായിരുന്നു ഇയാളെ അറസ്റ് ചെയ്തത്. കഴിഞ്ഞ മാസം ഇരുപത്തിയഞ്ചിനായിരുന്നു കൊല്ലം കടയ്ക്കലിൽ യുവതി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്.

അഖിലും മരിച്ച യുവതിയും തമ്മിൽ രണ്ടു വര്‍ഷത്തിലധികമായി പ്രണയത്തിലായിരുന്നു. ജാതിയുടെ പ്രശ്നം പറഞ്ഞ് ഈ ബന്ധത്തെ അഖിലിന്റെ വീട്ടുക്കാർ എതിർത്തതോടെ ഫെബ്രുവരി പതിനഞ്ചിന് രാത്രി യുവതിയെ വീട്ടിൽ നിന്നും അഖിൽ വിളിച്ചിറക്കി കൊണ്ടു പോയി. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ടുപേരെയും കണ്ടെത്തുകയായിരുന്നു. ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ തങ്ങൾ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനാണ് കൂട്ടിക്കൊണ്ട് പോയതെന്നും അഖിൽ മൊഴി നൽകി. 

ഇതിനു ശേഷം ഫെബ്രുവരി 24 ന് വീട്ടുക്കാർ തന്നെ ഇരുവരുടെയും വിവാഹം നിശ്ചയിക്കുകയായിരുന്നു. കല്ല്യാണ ദിവസം പെണ്‍കുട്ടി വന്നെങ്കിലും അഖിൽ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി. ഈ മനോവിഷമത്തിൽ യുവതി തൂങ്ങി മരിച്ചെന്നാണ് പരാതി. ആത്മഹത്യ പ്രേരണാ കുറ്റം, പട്ടിക ജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമം ,ബലാത്സംഗം ,വഞ്ചനാ കുറ്റം എന്നീ വകുപ്പുകളാണ് അഖിലിനെതിരെ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.