ആളൊഴിഞ്ഞ വീട്ടിൽ യുവതി മരിച്ച നിലയിൽ; കൊലപാതകമാണെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ

  1. Home
  2. Trending

ആളൊഴിഞ്ഞ വീട്ടിൽ യുവതി മരിച്ച നിലയിൽ; കൊലപാതകമാണെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ

death


ഇടുക്കി പൂപ്പാറയിൽ യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എസ്റ്റേറ്റ് പൂപ്പാറ പടിഞ്ഞാറേക്കുടി സ്വദേശി പൗൾരാജിന്റെ ഭാര്യ മുരുകേശ്വരിയെ ആണ് ആളൊഴിഞ്ഞ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. 

കഴിഞ്ഞ വ്യാഴാഴ്ച ധ്യാനത്തിന് പോയ ഇവർ രാത്രി തിരികെ പൂപ്പാറയിൽ എത്തിയിരുന്നു. ഇതിനു ശേഷമാണ് കാണാതായത്. ബന്ധുവീടുകളിൽ അടക്കം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

സ്ഥലം ഉടമ രാവിലെ കൃഷി ജോലികൾക്കായി എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ കൊലപാതകമാകാനിടയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ശാന്തൻപാറ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.