റോഡിലേക്കു തെറിച്ചുവീണ പന്തില്‍ത്തട്ടി ബൈക്ക് മറിഞ്ഞു,ലോറിക്കടിയില്‍പ്പെട്ട് യുവതി മരിച്ചു

  1. Home
  2. Trending

റോഡിലേക്കു തെറിച്ചുവീണ പന്തില്‍ത്തട്ടി ബൈക്ക് മറിഞ്ഞു,ലോറിക്കടിയില്‍പ്പെട്ട് യുവതി മരിച്ചു

accident


മലപ്പുറത്ത് റോഡിലേക്കു തെറിച്ചുവീണ പന്തില്‍ത്തട്ടി ബൈക്ക് മറിഞ്ഞതിനു പിന്നാലെ ലോറിക്കടിയില്‍പ്പെട്ട് യുവതി മരിച്ചു. അരീക്കോട് മൈത്ര ചെമ്പ്രമ്മല്‍ വീട്ടില്‍ ഫാത്തിമ സുഹ്റ(38)യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് വയസുകാരി കുഞ്ഞും സഹോദരനും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്ച വൈകീട്ട് നാലോടെ എടവണ്ണ-അരീക്കോട് പാതയില്‍ ഒതായി കിഴക്കേതല വെള്ളച്ചാലിലാണ് അപകടം.

മൈത്രയിലെ ബന്ധുവീട്ടില്‍ വിവാഹച്ചടങ്ങു കഴിഞ്ഞ് ഫാത്തിമ സഹോദരനും മകനുമൊപ്പം തൃക്കലങ്ങോട്ടെ വീട്ടിലേക്കു മടങ്ങുകയായിരുന്നു. റോഡിലൂടെ ഉരുണ്ടുവന്ന പന്തില്‍ത്തട്ടി ബൈക്ക് മറിഞ്ഞു. ഫാത്തിമ തൊട്ടുപിന്നാലെ വന്ന ടോറസ് ലോറിക്ക് അടിയില്‍ പെടുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അശ്രദ്ധയോടെ വാഹനം ഓടിച്ചതിന് ലോറി ഡ്രൈവര്‍ക്കെതിരേ കേസെടുത്തു. എടവണ്ണ പോലീസും തിരുവാലി അഗ്‌നിരക്ഷാസേനയും സന്നദ്ധസേവകരും നാട്ടുകാരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ഭര്‍ത്താവ്: മുഹമ്മദ്കുട്ടി ചപ്പങ്ങന്‍. മക്കള്‍: ഫഹ്മിദ ഷെറിന്‍, ഷജ ജെബിന്‍, മുഹമ്മദ് ബിഷിര്‍.