വനിതാ ലോകകപ്പ് ചെസ് ചാമ്പ്യനെ ഇന്നറിയാം

  1. Home
  2. Trending

വനിതാ ലോകകപ്പ് ചെസ് ചാമ്പ്യനെ ഇന്നറിയാം

 chess    world cup


ചെസ് വനിതാ ലോകകപ്പ് ചാമ്പ്യനെ ഇന്നറിയാം. ഇന്ത്യൻ താരങ്ങളായ കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും കിരീടത്തിനായി ടൈ ബ്രേക്കറിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം വൈകിട്ട് 4.35നാണ് ടൈ ബ്രേക്കർ തുടങ്ങുക. ഫൈനലിലെ രണ്ട് ക്ലാസിക്കൽ മത്സരവും സമനിലയിലായതോടെയാണ് കിരീടപ്പോരാട്ടം ടൈ ബ്രേക്കറിലേക്ക് നീണ്ടത്. റാപിഡ് ടൈബ്രേക്കറിൽ ഫലം കണ്ടില്ലെങ്കിൽ ബ്ലിറ്റ്സ്, ആർമഗെഡൻ മത്സരങ്ങൾ നടത്തി വിജയിയെ നിശ്ചയിക്കും. 

ഇരുവർക്കും 15 മിനിറ്റും ഓരോ നീക്കത്തിനും 10 സെക്കൻഡ് അധികസമയവുമുള്ള 2 റാപിഡ് ഗെയിമുകൾ. സ്കോർ തുല്യമായാൽ  ഇരുവർക്കും 10 മിനിറ്റും ഓരോ നീക്കത്തിനും 10 സെക്കൻഡ് അധികസമയവുമുള്ള 2 റാപിഡ് ഗെയിമുകൾ. വീണ്ടും സ്കോർ തുല്യമായാൽ ഇരുവർക്കും 5 മിനിറ്റും ഓരോ നീക്കത്തിനും 3 സെക്കൻഡ് അധികസമയവുമുള്ള 2 ബ്ലിറ്റ്സ് ഗെയിമുകൾ. വീണ്ടും സ്കോർ തുല്യമായാൽ ഇരുവർക്കും 3 മിനിറ്റും ഓരോ നീക്കത്തിനും 2 സെക്കൻഡ് അധികസമയവുമുള്ള ഓരോ ഗെയിം വിജയിയെ കണ്ടെത്തുവരെ തുടരും.