ആദായ നികുതി കുടിശികയിൽ കോൺഗ്രസിന് ആശ്വാസം; ഉടൻ നടപടിയില്ലെന്ന് സുപ്രീംകോടതിയിൽ കേന്ദ്രത്തിന്റെ ഉറപ്പ്

  1. Home
  2. Trending

ആദായ നികുതി കുടിശികയിൽ കോൺഗ്രസിന് ആശ്വാസം; ഉടൻ നടപടിയില്ലെന്ന് സുപ്രീംകോടതിയിൽ കേന്ദ്രത്തിന്റെ ഉറപ്പ്

congress


കോൺഗ്രസിനെതിരെ 3500 കോടി രൂപയുടെ ആദാനികുതി കുടിശികയിൽ ഉടൻ നടപടി സ്വീകരിക്കില്ലെന്ന് സുപ്രീം കോടതിയിൽ കേന്ദ്രസർക്കാരിന്റെ ഉറപ്പ്.  കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ജൂലൈ 24ലേക്ക് മാറ്റി. 

അതിനിടെ ആദായനികുതി വകുപ്പിന്റെ നടപടിയുണ്ടായാൽ കോൺഗ്രസിന് കോടതിയെ സമീപിക്കാം. തിരഞ്ഞെടുപ്പിലേക്ക് പോകുന്ന സാഹചര്യത്തിൽ നടപടി സ്വീകരിക്കരുതെന്നായിരുന്നു കോൺഗ്രസ് ആവശ്യം. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ അത്തരത്തിലുള്ള നടപടികളിലേക്ക് പോകുന്നില്ലെന്ന് സോളിസിറ്റർ ജനറൽ കോടതിയിൽ ഉറപ്പുനൽകുകയായിരുന്നു.