യോദ്ധ സിനിമയുടെ സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു

  1. Home
  2. Trending

യോദ്ധ സിനിമയുടെ സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു

sangeeth sivan


ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവൻ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക വിവരം. യോദ്ധ, ഗാന്ധർവ്വം, നിർണ്ണയം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന സിനിമകൾ.

1959 ൽ ഛായാഗ്രാഹകനും സംവിധായകനുമായിരുന്ന ശിവന്റേയും ചന്ദ്രമണിയുടേയും മകനായി തിരുവനന്തപുരത്തിനടുത്ത് പോങ്ങുമ്മൂട്ടിലാണ് സംഗീത് ശിവൻ ജനിച്ചത്. പഠന ശേഷം 1976ൽ അദ്ദേഹം പരസ്യങ്ങളും ഡോക്യുമെന്ററികളും ചെയ്യുവാൻ ആരംഭിച്ചു. ചലച്ചിത്ര ലോകത്തെ അദ്ദേഹത്തിന്റെ ഗുരുക്കന്മാർ അച്ഛനും സഹോദരനുമാണ്. മലയാള ചലച്ചിത്ര സംവിധായകരായ ഭരതനും പത്മരാജനും അദ്ദേഹത്തെ ഒരുപാട് സ്വാധീനിച്ചിരുന്നു.