നിങ്ങൾ ഹിന്ദുവല്ല; ഹിന്ദുവിന്റെ പേരിൽ അക്രമണം നടക്കുന്നു; സഭയിൽ മോദി- രാഹുൽ പോര്, ബഹളം

  1. Home
  2. Trending

നിങ്ങൾ ഹിന്ദുവല്ല; ഹിന്ദുവിന്റെ പേരിൽ അക്രമണം നടക്കുന്നു; സഭയിൽ മോദി- രാഹുൽ പോര്, ബഹളം

rahul


രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ പ്രസംഗത്തിലെ 'ഹിന്ദു' പരാമർശത്തിന്റെ പേരിൽ മോദി-രാഹുൽ പോര്. 'ഹിന്ദുവെന്ന് അവകാശപ്പെടുന്നവർ വെറുപ്പ് പറയുന്നു, നിങ്ങൾ ഹിന്ദുവല്ല. ഹിന്ദുവിന്റെ പേരിൽ അക്രമണം നടക്കുന്നുവെന്നുമുളള രാഹുൽ ഗാന്ധിയുടെ സഭയിലെ പരാർമർശത്തിന്മേലാണ് ഭരണപക്ഷം ബഹളം വെച്ചത്. ഇതോടെ രാഹുവിൻറെ പ്രസംഗത്തിൽ ഇടപെട്ട നരേന്ദ്രമോദി ഇടപെട്ടു. 


ഹിന്ദുക്കളെ അക്രമികളെന്ന് വിളിച്ചത് ഗൗരവതരമെന്ന് തിരിച്ചടിച്ചു.  ഞാൻ ഹിന്ദുക്കളെയല്ല, നരേന്ദ്രമോദിയെയും ബിജെപിയെയുമാണ് വിമർശിച്ചതെന്നും ഹിന്ദുവെന്നാൽ ബിജെപിയല്ലെന്നും രാഹുലും മറുപടി നൽകി. ഇതോടെ രാഹുൽ സഭാ നിയമം ലംഘിക്കുന്നുവെന്ന് ഇടപെട്ട് അമിത് ഷാ പറഞ്ഞു. രാഹുൽ  നിയമപ്രകാരം സംസാരിക്കണമെന്ന് സ്പീക്കർ ഓം ബിർളയും പറഞ്ഞു. 

പ്രസംഗത്തിൽ ശിവന്റെ ചിത്രം രാഹുൽ  ഉയർത്തിക്കാട്ടി. ഇതോടെ  സ്പീക്കർ ഇടപെട്ടു. ചിത്രം കാണിക്കാനാകില്ലേയെന്ന് രാഹുൽ ചോദിച്ചു. നേരിടുന്ന ഒന്നിനെയും ഭയക്കരുത് എന്നാണ് ശിവന്റെ ചിത്രം നല്കുന്ന സന്ദേശം. പ്രതിപക്ഷത്തിരിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്. അധികാരത്തേക്കാൾ ശക്തിയുണ്ട് ഇതിന്. ശിവനൊപ്പമുള്ള ത്രിശൂലം സമാധാനത്തിന്റെ പ്രതീകമാണ്. അതുകൊണ്ട് ശിവന്റെ പിറകിലാണ് ത്രിശൂലമുള്ളത്. അഹിംസയുടെ പ്രതീകം കൂടിയാണ് ശിവൻറെ ചിത്രത്തിലുള്ളത്. ശിവന്റെ അഭയമുദ്രയാണ് കോൺഗ്രസിന്റെ ചിഹ്നമെന്നും രാഹുൽ കൂട്ടിച്ചേർത്തു. 

പ്രസംഗത്തിൽ ദൈവവുമായി നേരിട്ട് ബന്ധമുള്ള പ്രധാനമന്ത്രിണെന്നും മോദിയെ പരിഹസിച്ചു. ഗാന്ധിജിയെ ഉയർത്തെഴുന്നേൽപ്പിച്ചത് ഒരു സിനിമയെന്ന് മോദി പറഞ്ഞു. ഇതിനെക്കാൾ അജ്ഞതയുണ്ടോ ? ഈ രാജ്യം അഹിംസയുടേതാണ്, ഭയത്തിന്റെയല്ല. ഹിന്ദുവെന്ന് അവകാശപ്പെടുന്നവർ സദാസമയവും വെറുപ്പ് പറയുന്നു. നിങ്ങൾ ഹിന്ദുവല്ലെന്നും സത്യത്തിനൊപ്പമുള്ളവരാണ് ഹിന്ദുവെന്നും മോദിയോടും ബിജെപിയോടും രാഹുൽ പറഞ്ഞു.  നരേന്ദ്രമോദി ഹിന്ദു സമാജം മുഴുവനല്ല.  ബിജെപിയും ആർഎസ്എസും മുഴുവൻ ഹിന്ദു സമാജമല്ല.  രാഹുൽ പറഞ്ഞു.