കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ഓടി മരത്തില്‍ കയറി; യുവാവ് വീണു മരിച്ചു

  1. Home
  2. Trending

കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ഓടി മരത്തില്‍ കയറി; യുവാവ് വീണു മരിച്ചു

man died in wayanad


 കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മരത്തിന്റെ മുകളില്‍ കയറിയ യുവാവ്, മരത്തില്‍ നിന്ന് വീണു മരിച്ചു. തിരുനെല്ലി അപാപ്പാ മദ്ധ്യപാടി മല്ലികപാഠ കോളനിയിലെ രാജുവിന്റെയും ഗാരിയുടേയും മകന്‍ രതീഷ് (24) ആണ് മരിച്ചത്.

ഇന്നലെ രാത്രിയിലാണ് സംഭവം. ഭാര്‍ഗിരി എസ്റ്റേറ്റ് ജീവനക്കാരനായ രതീഷ് സുഹൃത്ത് ഗണേഷിനൊപ്പം എസ്റ്റേറ്റില്‍ ആന കാവലിനായി പോയതായിരുന്നു. രാത്രി പത്ത് മണിയോടെ ഇരുവരെയും കാട്ടാന ഓടിക്കുകയും രക്ഷപ്പെടാന്‍ രതീഷ് ഓടി മരത്തില്‍ കയറുകയുമായിരുന്നു.

ഇറങ്ങാനോ മറ്റോ ഉള്ള ശ്രമത്തിനിടെയായിരിക്കാം രതീഷ് കാല്‍ തെറ്റി താഴെ വീണതെന്നാണ് നിഗമനം. കൂടെയുണ്ടായിരുന്ന ഗണേഷ് ഓടി രക്ഷപ്പെടുകയായിരുന്നു. താന്‍ മരത്തിന് മുകളിലുണ്ടെന്ന് രതീഷ് ഗണേഷിനോട് ഫോണ്‍ വിളിച്ച് പറഞ്ഞിരുന്നതായി രതീഷിന്റെ ബന്ധുക്കള്‍ പറഞ്ഞു. ഗണേഷ് തിരിച്ചു വന്ന് നോക്കുമ്പോള്‍ രതീഷ് മരത്തിന് താഴെ വീണു കിടക്കുന്നതാണ് കണ്ടത്.