എക്സൈസ് സംഘത്തെ കണ്ട് കഞ്ചാവ് പൊതി വിഴുങ്ങി യുവാവ്, ആശുപത്രിയില്‍ എത്തിച്ച് പുറത്തെടുത്തു

  1. Home
  2. Trending

എക്സൈസ് സംഘത്തെ കണ്ട് കഞ്ചാവ് പൊതി വിഴുങ്ങി യുവാവ്, ആശുപത്രിയില്‍ എത്തിച്ച് പുറത്തെടുത്തു

ganja


എക്സൈസ് സംഘത്തെകണ്ട് കയ്യിലുണ്ടായിരുന്ന കഞ്ചാവ് വിഴുങ്ങി യുവാവ്. ഇതോടെ യുവാവിനെ ആശുപത്രിയില്‍ എത്തിച്ച് എക്‌സൈസ് സംഘം കഞ്ചാവ് പുറത്തെടുപ്പിച്ചു. സംക്രാന്തി മാമ്മൂട് സ്വദേശി ചിറ്റിലക്കാലായില്‍ ലിജുമോന്‍ ജോസഫാണ് (35) പിടിയിലായത്.

ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. എക്സൈസ് സംഘം നടത്തിയ പട്രോളിങ്ങിനിടെ മാമ്മൂട് കവലയില്‍ വെച്ച് ലിജുമോനെ കണ്ടപ്പോള്‍ എക്‌സൈസ് സംഘം പരിശോധിച്ചു. എന്നാല്‍ ഈ സമയം ദേഹപരിശോധന ഭയന്ന് ഓടി രക്ഷപ്പെടാനാണ് ലിജുമോന്‍ ശ്രമിച്ചത്. എക്സൈസ് സംഘം സാഹസികമായി ഇയാളെ പിടികൂടിയതോടെ കൈവശം ഉണ്ടായിരുന്ന കഞ്ചാവുപൊതി വിഴുങ്ങി.

കഞ്ചാവുപൊതി തൊണ്ടയില്‍ കുടുങ്ങി ലിജുമോന്‍ ശ്വാസതടസ്സം അടക്കമുള്ള അസ്വസ്ഥത കാണിച്ചു. ഇതോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ച് വിഴുങ്ങിയ കഞ്ചാവ് പുറത്തെടുത്തു.