എ.കെ.ജി സെന്റര്‍ ആക്രമണം; നാലാം പ്രതി ടി.നവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം

  1. Home
  2. Trending

എ.കെ.ജി സെന്റര്‍ ആക്രമണം; നാലാം പ്രതി ടി.നവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം

navya


എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍ നാലാം പ്രതിയും പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ടി. നവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. ഈ മാസം 24 മുതല്‍ 30 വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം.

ആക്രമണത്തിന് വാഹനവും സ്‌ഫോടകവസ്തുവും പ്രതി ജിതിന് കൈമാറിയത് നവ്യയാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ആക്രമണത്തിന് ശേഷം തിരികെയെത്തിച്ച സ്‌കൂട്ടര്‍ കൊണ്ടുപോയതും ടി. നവ്യയാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.