എറണാകുളം ചെല്ലാനത്ത് മന്ത്രി സജി ചെറിയാനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രം​ഗത്ത്

  1. Home
  2. Trending

എറണാകുളം ചെല്ലാനത്ത് മന്ത്രി സജി ചെറിയാനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രം​ഗത്ത്

 saji cherian


എറണാകുളം ചെല്ലാനത്ത് മന്ത്രി സജി ചെറിയാനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. കണ്ണമാലി ചെല്ലാനം പ്രദേശങ്ങൾ സന്ദർശിക്കാത്തതിലാണ് പ്രതിഷേധം. ചെല്ലാനം മൽസ്യ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടന വേദിയിൽ പ്രതിഷേധക്കാർ എത്തി. മന്ത്രിക്ക് മുന്നിൽ പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പ്രശ്‌നബാധിത മേഖലകൾ സന്ദർശിക്കാതെ കേന്ദ്ര മന്ത്രി ജോർജ് കുര്യനൊപ്പം വേദി പങ്കിടുന്നതിലും വിമർശനം. പേരിന് വേണ്ടി മാത്രം നടത്തുന്ന പരിപാടിയാണെന്നാണ് പ്രതിഷേധക്കാരുടെ ആക്രമണം. കടലാക്രണം ഉൾപ്പെടെയുള്ള പ്രദേശത്ത് സന്ദർശനം നടത്തുമെന്നും പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് നേരത്തെ സജി ചെറിയാൻ അറിയിച്ചിരുന്നു.