റീൽസ് ചിത്രീകരിക്കാനായി കോളജ് കെട്ടിടത്തിന് മുകളിൽ കയറി; വിദ്യാർഥി കാൽവഴുതി വീണ് മരിച്ചു

  1. Home
  2. Trending

റീൽസ് ചിത്രീകരിക്കാനായി കോളജ് കെട്ടിടത്തിന് മുകളിൽ കയറി; വിദ്യാർഥി കാൽവഴുതി വീണ് മരിച്ചു

youth falls to death while filming instagram reel from college building


ഇൻസ്റ്റ​ഗ്രാം റീൽസ് ചിത്രീകരിക്കുന്നതിനായി കോളജ് കെട്ടിടത്തിന് മുകളിൽ കയറിയ വിദ്യാർഥി കാൽവഴുതി വീണ് മരിച്ചു. ഛത്തീസ്ഗഢിലെ ബിലാസ്പൂർ ഗവൺമെന്റ് സയൻസ് കോളജ് കെട്ടിടത്തിന് മുകളിൽ നിന്നാണ് ഒന്നാം വർഷ ബാച്ച്ലർ ഓഫ് സയൻസ് വിദ്യാർഥിയായ അശുതോഷ് സാവോ വീണത്. മറ്റു അഞ്ചു സുഹൃത്തുക്കൾക്ക് ഒപ്പമായിരുന്നു സാവോ കോളജ് കെട്ടിടത്തിന്റെ ടെറസിലേക്ക് പോയത്. റിയൽ ചിത്രീകരണത്തിനിടെ ടെറസിന്റെ അതിർത്തിമതിലിൽ നിന്ന് ജനലിനു മുകളിലുള്ള സൺഷേഡിലേക്ക് ചാടിയ സാവോ 20 അടി ഉയരത്തിൽ നിന്ന് കാൽ വഴുതി താഴെ വീഴുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. 

താഴെയുള്ള കുറ്റിക്കാട്ടിലേക്ക് വീണ വിദ്യാർത്ഥിയെ സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റതിനാൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ടെന്ന് ബിലാസ്പൂർ പൊലീസ് സൂപ്രണ്ട് സന്തോഷ് സിങ് പറഞ്ഞു. റീലിസ് ചെയ്യുന്നതിനിടെ ഇത്തരം അപകടസാധ്യതകൾ ഒഴിവാക്കണമെന്നും അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ അഭ്യർത്ഥിച്ചു.