'യുട്യൂബിന് റീച്ച് കൂടുന്നതില്‍ വിരോധമില്ല; നിയമ ലംഘനങ്ങള്‍ നടത്തുന്ന യൂട്യൂബർമാരെ പിന്തുണക്കരുത്; കെ ബി ഗണേഷ്‌കുമാര്‍

  1. Home
  2. Trending

'യുട്യൂബിന് റീച്ച് കൂടുന്നതില്‍ വിരോധമില്ല; നിയമ ലംഘനങ്ങള്‍ നടത്തുന്ന യൂട്യൂബർമാരെ പിന്തുണക്കരുത്; കെ ബി ഗണേഷ്‌കുമാര്‍

ganesh kumar


യുട്യൂബിൽ വീഡിയോ റീച്ചിന് വേണ്ടി കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കി വീഡിയോ പങ്ക് വെച്ച യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. 'യുട്യൂബിന് റീച്ച് കൂടുന്നതില്‍ തനിക്ക് വിരോധമൊന്നുമില്ലെന്നും എന്നാല്‍, നിയമ ലംഘനം നടത്തി റീച്ച് കൂട്ടാന്‍ നില്‍ക്കുന്നവരുടെ വീഡിയോ കണ്ട് നിൽക്കാനാവില്ലെന്നും; ഗണേഷ് കുമാർ പറഞ്ഞു. 'നിയമങ്ങള്‍ അനുസരിക്കുകയെന്നതാണ് ഒരു പൗരന്‍ ചെയ്യേണ്ട അടിസ്ഥാന കാര്യം. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്ക് കര്‍ശനമായ ശിക്ഷയായിരിക്കും നല്‍കുകയെന്നും' ഗണേഷ്‌കുമാര്‍ അറിയിച്ചു.

കാറില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയ യുട്യൂബര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ ഗതാഗത വകുപ്പിനോട് നിര്‍ദേശിച്ചിരുന്നു. മറ്റുള്ള യൂട്യൂബർമാര്‍ക്ക് കൂടി പാഠമാകുന്ന നടപടിയാകും ഗതാഗത വകുപ്പ് എടുക്കുക എന്ന് മന്ത്രി മറുപടിയായി അറിയിക്കുകയും ചെയ്തിരുന്നു