തലശ്ശേരി കോടതിയിലേത് സിക വൈറസ് ബാധ; ജാഗ്രത നിർദേശം

  1. Home
  2. Trending

തലശ്ശേരി കോടതിയിലേത് സിക വൈറസ് ബാധ; ജാഗ്രത നിർദേശം

Virus


തലശ്ശേരി ജില്ലാ കോടതിയില്‍ ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കുമുള്‍പ്പെടെ നൂറോളം പേര്‍ക്ക് അസ്വസ്ഥതയുണ്ടായതിനു കാരണം സിക വൈറസ് ബാധയെന്ന് സൂചന.

രോഗലക്ഷണങ്ങളുണ്ടായ ഒരാള്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.

മറ്റുള്ളവര്‍ക്കും വൈറസ് ബാധയാണോ ഉണ്ടായത് എന്നതില്‍ സ്ഥിരീകരണം ആയിട്ടില്ല. രോഗലക്ഷണങ്ങളുള്ളവരുടെ സാംപിളുകളില്‍ ഒരാളുടെ പരിശോധന ഫലമാണ് ലഭിച്ചത്. ഒരാളില്‍ സിക വൈറസ് സ്ഥിരീകരിച്ചതോടെ കൂടുതല്‍ പേരെ പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 

നൂറോളം പേര്‍ക്കാണ് പനിയും കണ്ണിന് ചുവപ്പും ദേഹത്ത് ചുവന്ന പാടുകളും ഉണ്ടായത്. സിക വൈറസിന്റെ ലക്ഷണങ്ങള്‍ തന്നെയാണ് ഇവ. കൊതുകു പരത്തുന്ന രോഗമാണ് സിക. തലവേദന, പനി, പേശിവേദന, കണ്ണുവീക്കം, ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍, ചെങ്കണ്ണ്, സന്ധിവേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

ഒരേ രോഗലക്ഷണങ്ങള്‍ നൂറോളം പേര്‍ക്കാണ് അനുഭവപ്പെട്ടത്. കണ്ണിന് ചുവപ്പും പനിയുമാണ് ചിലര്‍ക്ക് അനുഭവപ്പെട്ടത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് പലര്‍ക്കും ലക്ഷണങ്ങള്‍ ഉണ്ടായത്.