എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് ഉയരും; ഇന്ധന സർചാർജ് പരിഷ്‌കരിച്ചു; അധികമായി നൽകേണ്ട തുക അറിയാം
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോളതലത്തിൽ വിമാന ഇന്ധനവില വർദ്ധിച്ച സാഹചര്യത്തിൽ എയർ ഇന്ത്യ ഇന്ധന സർചാർജ് പരിഷ്‌കരിച്ചു. ആഭ്യന്തര, അന്തർദ്ദേശീയ റൂട്ടുകളിൽ ഇതോടെ ടിക്കറ്റ് നിരക്ക് ഉയരും. മിക്ക റൂട്ടുകളിലും ബുധനാഴ്ച (ഏപ്രിൽ 8) മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നീ ദീർഘദൂര റൂട്ടുകളിൽ ഏപ്രിൽ 10 മുതലായിരിക്കും പരിഷ്‌കരിച്ച സർചാർജ് നടപ്പിലാക്കുക. പുതുതായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ അധിക തുക നൽകേണ്ടി വരിക.
ആഭ്യന്തര യാത്രക്കാർ അധികമായി നൽകേണ്ട തുക (ദൂരത്തിനനുസരിച്ച്):
-
500 കി.മീ വരെ: 299 രൂപ
-
501 - 1000 കി.മീ: 399 രൂപ
-
1001 - 1500 കി.മീ: 549 രൂപ
-
1501 - 2000 കി.മീ: 749 രൂപ
-
2000 കി.മീറ്ററിന് മുകളിൽ: 899 രൂപ
അന്താരാഷ്ട്ര റൂട്ടുകളിലെ അധിക സർചാർജ് (USD-യിൽ):
| മേഖല | പുതുക്കിയ സർചാർജ് ($) | പ്രാബല്യത്തിൽ വരുന്നത് |
| പശ്ചിമേഷ്യ / മിഡിൽ ഈസ്റ്റ് | $50 | ഏപ്രിൽ 8, 09:01 AM |
| സിംഗപ്പൂർ | $60 | ഏപ്രിൽ 8, 09:01 AM |
| ചൈന, തെക്കുകിഴക്കൻ ഏഷ്യ | $100 | ഏപ്രിൽ 8, 09:01 AM |
| ആഫ്രിക്ക | $130 | ഏപ്രിൽ 8, 09:01 AM |
| യൂറോപ്പ് (യുകെ ഉൾപ്പെടെ) | $205 | ഏപ്രിൽ 10, 00:01 AM |
| വടക്കേ അമേരിക്ക / ഓസ്ട്രേലിയ | $280 | ഏപ്രിൽ 10, 00:01 AM |
