ജനുവരി ഒന്ന് മുതൽ ഓഡി കാറുകൾക്ക് വില കൂടും; വർധന രണ്ട് ശതമാനം വരെ

  1. Home
  2. Business

ജനുവരി ഒന്ന് മുതൽ ഓഡി കാറുകൾക്ക് വില കൂടും; വർധന രണ്ട് ശതമാനം വരെ

image


ഇന്ത്യയിൽ വിൽക്കുന്ന ഓഡി കാറുകളുടെ വില 2027 ജനുവരി ഒന്ന് മുതൽ രണ്ട് ശതമാനം വരെ വർധിക്കും. ഉൽപാദനച്ചെലവിലുണ്ടായ വർധന കണക്കിലെടുത്താണ് ജർമൻ ആഡംബര വാഹന നിർമാതാക്കളായ ഓഡി വില പരിഷ്‌കരിക്കുന്നത്.

2026-ൽ ഓഡി ഇന്ത്യ നടത്തുന്ന രണ്ടാമത്തെ വിലവർധനയാണിത്. നേരത്തെ ഏപ്രിൽ ഒന്നിനും രണ്ട് ശതമാനം വരെ വില വർധിപ്പിച്ചിരുന്നു. പുതിയ വർധന കമ്പനിയുടെ എല്ലാ മോഡലുകൾക്കും ബാധകമാകും.

ഉൽപാദനച്ചെലവിലെ വർധനയാണ് വില പരിഷ്‌കരണത്തിന് കാരണമെന്ന് ഓഡി ഇന്ത്യ ബ്രാൻഡ് ഡയറക്ടർ ബൽബീർ സിങ് ധില്ലൻ അറിയിച്ചു. ഉപഭോക്താക്കൾക്ക് മികച്ച ഉടമസ്ഥാവകാശ അനുഭവം ഉറപ്പാക്കുന്നതിനൊപ്പം ബിസിനസിന്റെ ദീർഘകാല സുസ്ഥിരത നിലനിർത്താനും ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നതായി അദ്ദേഹം വ്യക്തമാക്കി.

എ4, എ6 സെഡാനുകൾ, ക്യു3, ക്യു5, ക്യു7, ക്യു8 എസ്യുവികൾ എന്നിവയാണ് ഇന്ത്യയിലെ ഓഡിയുടെ പ്രധാന മോഡലുകൾ. എസ്8, ആർഎസ് ക്യു8 പെർഫോമൻസ് മോഡലുകളും കമ്പനി വിൽക്കുന്നുണ്ട്. 2026 ഒക്ടോബറിൽ പുറത്തിറക്കിയ പുതിയ തലമുറ ക്യു3 മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള ഫോക്സ്വാഗൺ ഗ്രൂപ്പിന്റെ പ്ലാന്റിലാണ് അസംബിൾ ചെയ്യുന്നത്.