സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പുറത്താക്കാൻ ബോർഡ് ആലോചിക്കുന്നതായി റിപ്പോർട്ട്; എൻവിഡിയ ഓഹരികൾ 8 ശതമാനം ഇടിഞ്ഞു
സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ സ്ഥാനത്തുനിന്ന് നീക്കുന്ന കാര്യം കമ്പനി ബോർഡ് പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ എൻവിഡിയയുടെ ഓഹരികൾ 8 ശതമാനത്തിലധികം ഇടിഞ്ഞു. റിപ്പോർട്ടുകൾ വരുന്നതിന് മുൻപ് സാധാരണ വ്യാപാരത്തിൽ ഓഹരികൾ നേട്ടമുണ്ടാക്കിയിരുന്നെങ്കിലും വിപണി അടച്ചതിന് ശേഷമുള്ള വ്യാപാരത്തിലാണ് കനത്ത ഇടിവ് രേഖപ്പെടുത്തിയത്.
വിവാദങ്ങളെത്തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എൻവിഡിയ ഓഹരികൾ കടുത്ത സമ്മർദ്ദത്തിലാണ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ഓഹരികൾ ആകെ 9.5 ശതമാനം ഇടിഞ്ഞതോടെ കമ്പനിയുടെ വിപണി മൂല്യത്തിൽ ഏകദേശം 430 ബില്യൺ ഡോളറിന്റെ നഷ്ടമാണുണ്ടായത്. ബുധനാഴ്ചത്തെ സാധാരണ വ്യാപാര സമയത്ത് 2.9 ശതമാനം തിരിച്ചുപിടിച്ച് ആശ്വാസം നൽകിയെങ്കിലും പിന്നാലെ പുറത്തുവന്ന റിപ്പോർട്ടുകൾ ഓഹരി വിപണിയിൽ വീണ്ടും തിരിച്ചടിയായി.
തനിക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന എൻവിഡിയ വൈസ് പ്രസിഡന്റ് കിംബർലി പവലും ഹുവാങ്ങും തമ്മിൽ ബന്ധമുണ്ടെന്ന് 'ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഈ സംഭവവികാസങ്ങൾ ഉടലെടുത്തത്. കഴിഞ്ഞ ദിവസം ഹുവാങ് തന്റെ ഭാര്യയോട് വിശ്വസ്തത പുലർത്താത്തതിൽ കുറ്റസമ്മതം നടത്തുകയും പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ 'വാച്ച്ടെൽ, ലിപ്റ്റൺ, റോസൻ & കാറ്റ്സ്' എന്ന പ്രമുഖ നിയമ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ എൻവിഡിയ ബോർഡ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.
