യുഎഇയിൽ മെയ് മാസത്തേക്കുള്ള പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു; പെട്രോൾ വിലയിൽ വർധന

  1. Home
  2. Business

യുഎഇയിൽ മെയ് മാസത്തേക്കുള്ള പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു; പെട്രോൾ വിലയിൽ വർധന

PETROL


യുഎഇയിലെ 2026 മെയ് മാസത്തേക്കുള്ള ഇന്ധനവില അധികൃതർ പ്രഖ്യാപിച്ചു. രാജ്യാന്തര വിപണിയിലെ ഏറ്റക്കുറച്ചിലുകൾ കണക്കിലെടുത്താണ് പുതിയ നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്കുകൾ പ്രകാരം പെട്രോൾ വിലയിൽ വർധനവുണ്ട്, എന്നാൽ ഡീസൽ വിലയിൽ മാറ്റമില്ല.

മെയ് മാസത്തെ പുതുക്കിയ ഇന്ധന നിരക്കുകൾ

സൂപ്പർ 98: ലിറ്ററിന് 3.66 ദിർഹമാണ് പുതിയ വില. ഏപ്രിൽ മാസത്തിൽ ഇത് 3.39 ദിർഹമായിരുന്നു.

സ്പെഷ്യൽ 95: ലിറ്ററിന് 3.55 ദിർഹമായി വർധിച്ചു. ഏപ്രിലിൽ 3.28 ദിർഹമായിരുന്നു ഈ വിഭാഗത്തിന്റെ വില.

ഇ-പ്ലസ് 91: ലിറ്ററിന് 3.48 ദിർഹമാണ് പുതിയ നിരക്ക്. കഴിഞ്ഞ മാസത്തെ 3.20 ദിർഹത്തിൽ നിന്നാണ് ഈ വർധനവ്.

ഡീസൽ: ഡീസൽ വിലയിൽ ഇത്തവണ മാറ്റം വരുത്തിയിട്ടില്ല. ലിറ്ററിന് 4.69 ദിർഹം എന്ന നിരക്കിൽ തന്നെ തുടരും.

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാനുള്ള നീക്കങ്ങളിൽ ഉണ്ടായ തടസ്സങ്ങളും ആഗോള വിപണിയിലെ അസ്ഥിരതയുമാണ് ഇന്ധനവില വർധിക്കാൻ കാരണമായതെന്നാണ് വിലയിരുത്തൽ. പുതിയ നിരക്കുകൾ വെള്ളിയാഴ്ച മുതൽ രാജ്യത്തെ എല്ലാ ഇന്ധന വിതരണ കേന്ദ്രങ്ങളിലും നടപ്പിലാകും.