സംസ്ഥാനത്ത് സ്വർണവില ലക്ഷം കടന്നു; വിപണിയിൽ റെക്കോർഡ് കുതിപ്പ്

  1. Home
  2. Business

സംസ്ഥാനത്ത് സ്വർണവില ലക്ഷം കടന്നു; വിപണിയിൽ റെക്കോർഡ് കുതിപ്പ്

gold price


സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഇന്ന് രാവിലെ പവന് 440 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,01,080 രൂപയിലെത്തി. ചരിത്രത്തിലാദ്യമായാണ് കേരളത്തിൽ സ്വർണവില ഒരു ലക്ഷം രൂപ കടക്കുന്നത്.

തിങ്കളാഴ്ച മാത്രം മൂന്ന് തവണയായി ഏകദേശം 2,000 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളസ് മഡൂറോയെ യുഎസ് സൈന്യം കസ്റ്റഡിയിലെടുത്തതിനെത്തുടർന്നുണ്ടായ ആഗോള രാഷ്ട്രീയ അനിശ്ചിതത്വമാണ് രാജ്യാന്തര വിപണിയിൽ സ്വർണവില കുതിക്കാൻ കാരണമായത്.

നിലവിലെ വിലയനുസരിച്ച് ഒരു പവൻ ആഭരണം വാങ്ങണമെങ്കിൽ സാധാരണക്കാരന് വലിയ തുക ചെലവാക്കേണ്ടി വരും. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും, 3 ശതമാനം ജിഎസ്ടിയും, ഹാൾമാർക്കിങ് ചാർജും ഉൾപ്പെടുത്തിയാൽ ഒരു പവൻ ആഭരണത്തിന് ഏകദേശം ഒന്നേകാൽ ലക്ഷം രൂപയോളം നൽകേണ്ടി വരും.