സ്വർണവില: പവന് ഒറ്റ ദിവസം കൂടിയത് 2080 രൂപ
സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം സ്വർണ വില വീണ്ടും വീണ്ടും കുതിച്ചുയർന്നു.ഒരു ദിവസം കൊണ്ട് പവന് 2080 രൂപയാണ് വർധിച്ചത്. രാവിലെ ഗ്രാമിന് 160 രൂപ വർദ്ധിച്ച് 13,360 രൂപയിലെത്തി. ഉച്ചയ്ക്ക് ശേഷം 100 രൂപ വർദ്ധിച്ച് 13,460 രൂപയായി. അതായത് രാവിലെ പവന് 1280 രൂപ വർധിച്ചെങ്കിൽ ഉച്ചയ്ക്ക് ശേഷം 800 രൂപ വീണ്ടും കൂടി. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 1,07,680 രൂപയായി ഉയർന്നു.
