റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണ്ണവില: പവന് ഇന്ന് ഒറ്റയടിക്ക് വർധിച്ചത് 8,640 രൂപ
സംസ്ഥാനത്ത് റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണ്ണവില. ഇന്ന് മാത്രം ഗ്രാമിന് 1080 രൂപയുടെ വർദ്ധനവ് ഉണ്ടായി. 1 ഗ്രാം സ്വർണ്ണത്തിന് 16,395 രൂപയിലെത്തി.പവന് 8,640 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ പവന് 1,31,160 രൂപയെന്ന സർവകാല റെക്കോർഡിൽ സ്വർണവിലയെത്തി.പണിക്കൂലിയടക്കം ഒരു പവൻ സ്വർണം വാങ്ങാൻ നിലവിൽ ഒന്നര ലക്ഷം രൂപയോളം വേണ്ടിവരും.
സാമ്പത്തിക ഭൗമ രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ സമ്മർദത്തിലാണ് സ്വർണവില സമീപകാലങ്ങളിൽ കുതിച്ചുയരാൻ തുടങ്ങിയത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളും ഗ്രീൻലാൻഡിന് മേലുള്ള അവകാശവാദവും നിലവിലെ കുതിപ്പിന് കാരണമായിട്ടുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ ഓഹരി വിപണിയിൽ നിന്ന് പിന്മാറി സ്വർണത്തിൽ നിക്ഷേപിക്കുകയാണ്. ഇതും വില വർധിക്കാൻ കാരണമായിട്ടുണ്ട് എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
