സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 920 രൂപ കുറഞ്ഞു

  1. Home
  2. Business

സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 920 രൂപ കുറഞ്ഞു

gold


സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. പവന് 920 രൂപ കുറഞ്ഞ് വില 1,03,240 രൂപയായി. ഗ്രാമിന് 115 രൂപയുടെ കുറവോടെ 12,905 രൂപയിലാണ് വ്യാപാരം നടക്കുന്നത്.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമുണ്ടായ വർധനവിന് പിന്നാലെയാണ് ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് പവന് 1,400 രൂപ വരെ വർധിച്ച് വില 1,11,654 രൂപയിലെത്തിയിരുന്നു. ഇന്നലെ രാവിലെയാണ് കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. പിന്നീട് വൈകീട്ടോടെ വില ഉയർന്നെങ്കിലും, വീണ്ടും ഇടിവ് രേഖപ്പെടുത്തുകയായിരുന്നു.ആഗോള വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഔൺസിന് 3,970 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഇത് 4,000 ഡോളറിന് മുകളിലേക്ക് എത്തിയിരുന്നെങ്കിലും പിന്നീട് ഇടിവ് രേഖപ്പെടുത്തി.