കേരളത്തിൽ ഉച്ചയ്ക്ക് ശേഷം സ്വർണവിലയിൽ ഇടിവ്
കേരളത്തിൽ ഉച്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു. ഇന്നലെത്തെ വിലയെ അപേക്ഷിച്ച് ഇന്ന് രാവിലെ സ്വർണവില ഉയർന്നിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം വിലയിൽ ഇടിവുണ്ടായി.ഗ്രാമിന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,100 രൂപയും ഒരു പവന് 1,12,800 രൂപയുമായി.ഇന്ന് രാവിലെ ഗ്രാമിന് 14,220 രൂപയും ഒരു പവന് 1,13,760 രൂപയുമായിരുന്നു വില. രാവിലെ രേഖപ്പെടുത്തിയ വിലയിൽനിന്ന് പവന് 960 രൂപയുടെ കുറവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
