സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലും പവന് 1,920 രൂപ കുറഞ്ഞ് 1,12,120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് വിവിധ കാരറ്റ് സ്വർണ വിലയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 8 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 195 രൂപ കുറഞ്ഞ് 11,515 രൂപയും പവന് 1,560 രൂപ കുറഞ്ഞ് 92,120 രൂപയുമായി. 14 കാരറ്റ് സ്വർണം ഗ്രാമിന് 150 രൂപ കുറഞ്ഞ് 8,970 രൂപയിലും പവന് 1,200 രൂപ കുറഞ്ഞ് 71,760 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കൂടാതെ, 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപ കുറഞ്ഞ് 5,785 രൂപയും പവന് 760 രൂപ കുറഞ്ഞ് 46,280 രൂപയുമായി നിരക്ക് കുറഞ്ഞു.സ്വർണത്തിന് പിന്നാലെ വെള്ളി നിരക്കുകളിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 5 രൂപ കുറഞ്ഞ് 245 രൂപയിലും പത്ത് ഗ്രാം വെള്ളിക്ക് 2,450 രൂപയിലുമാണ് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.
