സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; ഇന്ന് വില മാറിയത് ഏഴ് തവണ

  1. Home
  2. Business

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; ഇന്ന് വില മാറിയത് ഏഴ് തവണ

gold


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ അസാധാരണമായ ചാഞ്ചാട്ടം. വിവിധ സ്വർണവ്യാപാരി സംഘടനകൾ പലതവണയായി വില പുതുക്കി നിശ്ചയിച്ചതോടെ ഇന്ന് മാത്രം ഏഴ് തവണയാണ് സ്വർണവില മാറിമറിഞ്ഞത്. വിപണി ക്ലോസ് ചെയ്യുമ്പോൾ സ്വർണവിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (ജി.എസ്.എം.എ) മൂന്ന് തവണയും, ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) നാല് തവണയുമാണ് ഇന്ന് വില മാറ്റിയത്. ഏറെ നാളായി ഇരു സംഘടനകളും ഒരേ വില പിന്തുടർന്നിരുന്നെങ്കിലും ശനിയാഴ്ച മുതൽ വിലയിൽ വ്യത്യാസം പ്രകടമായിരുന്നു.

ഇന്ന് വിപണി ക്ലോസ് ചെയ്യുമ്പോൾ എ.കെ.ജി.എസ്.എം.എ ഷോറൂമുകളിൽ പവന് 1,02,120 രൂപയും (ഗ്രാമിന് 12,765 രൂപ), ജി.എസ്.എം.എ ഷോറൂമുകളിൽ പവന് 1,02,000 രൂപയുമാണ് (ഗ്രാമിന് 12,750 രൂപ) വില. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കൊപ്പം പ്രാദേശികമായ തർക്കങ്ങളും വില ഇത്രയധികം തവണ മാറാൻ കാരണമായിട്ടുണ്ട്.