സ്വർണവില താഴോട്ട്; വീണ്ടും ഇടിവിന് സാധ്യത
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 205 രൂപയും പവന് 1,640 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,17,400 രൂപയായും ഗ്രാമിന്റെ വില 14,675 രൂപയായും താഴ്ന്നു.
രാജ്യാന്തര വിപണിയിൽ സ്വർണവില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും വില ഇടിയാൻ പ്രധാന കാരണമായി വിലയിരുത്തുന്നത്. ആഗോളതലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളും പണപ്പെരുപ്പ ആശങ്കകളും സ്വർണവിപണിയെ ബാധിക്കുന്നതായി സൂചനയുണ്ട്.വില ഇനിയും കുറയാനിടയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
ഇതിനിടെ സ്വർണ ഇറക്കുമതിയിലും കേന്ദ്ര സർക്കാർ നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. അഡ്വാൻസ് ഓതറൈസേഷൻ പദ്ധതിപ്രകാരം ഇറക്കുമതി ചെയ്യാവുന്ന സ്വർണത്തിന്റെ പരിധി 100 കിലോയാക്കി നിശ്ചയിച്ചു.
18 കാരറ്റ് സ്വർണത്തിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 12,120 രൂപയാണ് നിലവിലെ നിരക്ക്. വെള്ളിവിലയിലും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 290 രൂപയാണ് വില.
