സംസ്ഥാനത്ത് ഇന്നും സ്വർണവില വർദ്ധിച്ചു
സംസ്ഥാനത്ത് സ്വർണവില ഇന്നും വർദ്ധിച്ചു. പവന് 160 രൂപ കൂടി 1,14,320 രൂപയായി. ഗ്രാമിന് 20 രൂപ വർദ്ധിച്ച് 14,290 രൂപയായി. 22 കാരറ്റ് സ്വർണത്തിനും വില വർദ്ധിച്ചിട്ടുണ്ട്. ഗ്രാമിന് 23 രൂപയാണ് വർദ്ധിച്ചത്.വെള്ളിയാഭരണങ്ങളുടെ വിലയ്ക്ക് മാറ്റമില്ല
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണവില ഉയരുകയാണ്. ഇന്നലെ സ്വർണവില 400 രൂപ വർധിച്ചതോടെ 1,14,000 കടന്നു. 1,14,160 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വർണവില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില എത്തിനിൽക്കുന്നത്.
