കേരളത്തിൽ സ്വർണവില വീണ്ടും കുതിക്കുന്നു ; പവന് 1,06,880 രൂപ
കേരളത്തിൽ സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഗ്രാമിന് 160 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വില 13,360 രൂപയായി. പവന് 1,280 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,06,880 രൂപയായി ഉയർന്നു.
രാജ്യാന്തര വിപണിയിലും സ്വർണവില മുന്നേറി. തുടർച്ചയായ മൂന്നാം സെഷനിലും സ്വർണം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്പോട്ട് ഗോൾഡ് 1.3 ശതമാനം ഉയർന്ന് 4,127.04 ഡോളറായി. ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.8 ശതമാനം ഉയർന്ന് 4,184.40 ഡോളറിലെത്തി. എണ്ണവില കുറഞ്ഞത് രാജ്യാന്തര വിപണിയിൽ സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
