സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധിച്ചു

  1. Home
  2. Business

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധിച്ചു

gold


സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധിച്ച്. പവന് 2160 രൂപ വർധിച്ച് 1,08,960 രൂപയായി.ഗ്രാമിന് 270 രൂപയാണ് വർധിച്ചത്.18 കാരറ്റ് സ്വർണം ഗ്രാമിന് 220 രൂപ വർധിച്ച് 11,195 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 170 രൂപ വർധിച്ച് 8,175 രൂപയായി. ഒമ്പത് കാരറ്റിന് 110 രൂപ വർധിച്ച് 5,620 രൂപയായി. വെള്ളി ഗ്രാമിന് 260 രൂപയും 10 ഗ്രാമിന് 2600 രൂപയുമാണ് വില.

ഇന്നലെ സ്വർണവില രണ്ടുതവണ കുറഞ്ഞിരുന്നു. ഗ്രാമിന് 195 രൂപയുടെ ഇടിവാണ് ഇന്നലെ രാവിലെയുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 13,350 രൂപയായാണ് കുറഞ്ഞത്. പവന്റെ വില 1560 രൂപ കുറഞ്ഞു. 1,06,800 രൂപയായാണ് വില കുറഞ്ഞത്. 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഗ്രാമിന് 155 രൂപയുടെ കുറവുണ്ടായി. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 10,975 രൂപയായും പവന്റെ വില 87,800 രൂപയായും കുറഞ്ഞു.