സ്വർണവില വീണ്ടും മുകളിലേക്ക്
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് ഗ്രാമിന് 10 രൂപയുടെയും പവന് 80 രൂപയുടെയും വർധനവാണുണ്ടായത്. ഇതോടെ, ഗ്രാമിന് 14,840 രൂപയും പവന് 1,18,720 രൂപയുമായി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവില മുകളിലേക്ക് കുതിക്കുകയാണ്. യുഎസ്-ഇറാൻ സംഘർഷ സാഹചര്യവും ഡോണൾഡ് ട്രംപിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപനത്തിലെ അനിശ്ചിതാവസ്ഥയും സ്വർണവില വർദ്ധിക്കാൻ കാരണങ്ങളാവുന്നത്
ആഗോളവിപണിയിൽ സ്വർണം ട്രോയ് ഔൺസിന് 5181 ഡോളർ എന്ന നിലയിലാണ്. വെള്ളി ആ 2.95 ശതമാനം ഉയർന്ന് ട്രോയ് ഔൺസിന് 89.38 ഡോളർ എന്ന നിലയിലുമാണ്
